Kalyani Priyadarshan’s debut movie Hello's teaser goes viral
പ്രിയദര്‍ശന്‍റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍റെ അരങ്ങേറ്റ ചിത്രമാണ് ഹലോ. തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രം. കഴിഞ്ഞ ദിവസമായിരുന്നു ഹലോയുടെ ടീസര്‍ പുറത്തു വന്നത്. 22 മണിക്കൂര്‍ പിന്നിടുമ്പോള്‍ യൂട്യൂബ് ട്രന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീസര്‍ 15 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. അഖിലിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിലുള്ളതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. സൂര്യ നായകനായ 24 എന്ന ചിത്രത്തിന് ശേഷം വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലോ. ജഗപതി ബാബു, രമ്യാകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ ശ്രീദേവിയുടെ മകളായിരിക്കും ഹലോയില്‍ നായികയാകുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അവസാനം നറുക്ക് വീണത് കല്യാണിക്കായിരുന്നു. തെന്നിന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നും നേരത്തെ നിരവധി ഓഫറുകള്‍ കല്യാണിയെ തേടിയെത്തിയിരുന്നുവെങ്കിലും അതെല്ലാം നിരസിക്കുകയായിരുന്നു.